ചെമ്മണ്ണടര്ന്ന പാതയിലൂടിഴഞ്ഞ്
ഉണങ്ങിയ കശുമാവിന്കൊമ്പ് കയറിയിറങ്ങി
കാരമുള്ളിന്‍ തുമ്പില്ക്കുരുങ്ങി
വരണ്ടവയലിറങ്ങി കളിസ്ഥലവും കടന്ന്
നീണ്ടുനീണ്ടു പോകുകയാണ് വെളുത്ത നൂല്...
സകൗതുകം പിന്തുടരുമ്പോള്
കാലില്പ്പുരണ്ട ചെമ്മണ്ണും
മുതുകില്‍ പോറിയ ചില്ലകളും
വിരലില്‍ കൊണ്ട മുളളും
പൊള്ളിവീര്‍ത്ത കാല്‍പ്പാദവും
തളര്‍ത്തിയതേയില്ല...
ആദിയേതെന്ന് അറിയില്ലെങ്കിലും
അറ്റമായിരുന്നു ലക്ഷ്യം...
ആകാശത്തിലെ വെളുത്ത വിമാനപ്പുക പോലെ
നൂല്പ്പാത നീണ്ടുകിടക്കുമ്പോള്‍
കൗതുകം
കാല്‍വെച്ചു, കണ്‍നീട്ടി നടന്നു...
നൂല് ചുരുട്ടിയെടുത്ത ചൂണ്ടുവിരലറ്റത്ത്
ലക്ഷ്യം നീലിച്ചുകിടപ്പുണ്ടായിരുന്നു,
കണ്ടതേയില്ല...
ഒടുവില്‍ നടന്നുനടന്ന്
വെയിലാറിയ അഴിമുഖ തീരത്ത്
തളര്‍ന്നിരിക്കുമ്പോള്‍
അകലെ നൂലറ്റത്ത്
കീറിയ ചുവന്ന പട്ടം
കടലിലാഴുന്നു...
കൊള്ളാം
ReplyDeleteഉം.. കൊള്ളാം
ReplyDeleteaashamsakal............ pls visit my blog and suppor a serious issue.........
ReplyDeletekollam ...aashamsakal.
ReplyDelete